തണ്ണീര്‍ പന്തല്‍ ഒരുക്കി കാട്ടൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും
കാട്ടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം കാട്ടൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി കാട്ടൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തയ്യാറാക്കിയ തണ്ണീര്‍ പന്തല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ടി.വി. ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് അധ്യക്ഷത വഹിച്ചു. ജൂണ്‍വരെ വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാനുള്ള സജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേമകാര്യ ചെയര്മാന് പി.എസ്. അനീഷ് സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്സണ്‍ അജിത ബാബു നന്ദിയും പറഞ്ഞു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രഹി ഉണ്ണികൃഷ്ണന്, വാര്‍ഡ് മെമ്പര്‍മാരായ സി.സി. സന്ദീപ്, അംബുജ രാജന്, എന്‍.ഡി. ധനീഷ്, സെക്രട്ടറി സി.ജി. ജയകൃഷ്ണന്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
.