നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികള്‍ക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികളുടെ സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ് ടൗണ്‍ഹാളില്‍ നടത്തി. വൈസ് ചെയര്മാന് ടി.വി. ചാര്‍ലിയുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കുള്ള ഹെല്‍ത്ത് പ്രൊഫൈല്‍ വിതരണം ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. ഓറല്‍ ഹൈജീന്‍ കിറ്റ് വിതരണം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് നിര്‍വഹിച്ചു.
ക്യാമ്പില്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന്, ജീവിതശൈലീരോഗ നിര്‍ണയത്തിനായുള്ള വിവിധ പരിശോധനകള്‍ (ഉയരം, തൂക്കം, രക്തസമ്മര്‍ദ്ദം, ബ്ലഡ് ഷുഗര്‍), കാഴ്ച പരിശോധന, വിളര്‍ച്ച പരിശോധന (എച്ച്ബി ടെസ്റ്റ്), ടിബി ലെപ്രസി സ്ക്രീനിംഗ്, ദന്താരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ പ്രൊഫൈല്‍ ഫയല്‍ വിതരണം, ഓറല്‍ ഹൈജീന്‍ കിറ്റ് വിതരണം എന്നിവ നടത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ ക്യാമ്പിന് നേതൃത്വം നല്കി. ഡോ. ഹിമ, ഡോ. ബിന്ദു എന്നിവര്‍ വിവിധ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകരും സംഘാടക പ്രവര്‍ത്തനങ്ങള്‍ നടത്തി.