ഇരിങ്ങാലക്കുട വഴി കെഎസ്ആര്‍ടിസിയുടെ ഒരു രാത്രികാല ബസ് സര്‍വീസ് കൂടി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വഴി കെഎസ്ആര്‍ടിസിയുടെ ഒരു ബസ് സര്‍വീസ് കൂടി. ദിവസവും വൈകീട്ട് 5.45ന് കോട്ടയത്തു നിന്ന് പുറപ്പെടുന്ന ബസ് പാലാ, കൂത്താട്ടുകുളം, എറണാകുളം, കൊടുങ്ങല്ലൂര്‍ വഴി രാത്രി 10.20ന് ഇരിങ്ങാലക്കുടയില്‍ എത്തിച്ചേരും. തുടര്‍ന്ന് കോഴിക്കോട് വഴി രാവിലെ 6.10ന് പെരിക്കല്ലൂരില്‍ എത്തും. തിരിച്ച് വൈകീട്ട് 5.45ന് പെരിക്കല്ലൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, തൃശൂര്‍ വഴി രാത്രി 1.15ന് ഇരിങ്ങാലക്കുടയിലെത്തും. തുടര്‍ന്ന് ബസ് രാവിലെ 5.50ന് കോട്ടയത്ത് എത്തിച്ചേരും. പൂര്‍ണമായും റിസര്‍വേഷന്‍ സംവിധാനത്തിലാണ് ഈ സര്‍വീസ് നടത്തുക.

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു