ബൈബിള്‍ പകര്‍ത്തിയെഴുതുന്ന ലാബിബ്ലിയ 2023 മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപത ബൈബിള്‍ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പകര്‍ത്തിയെഴുതുന്ന ലാബിബ്ലിയ 2023 മത്സരം സംഘടിപ്പിച്ചു. അമ്പത് ദിവസങ്ങള്‍ക്കൊണ്ട് പ്രായഭേധമന്യേ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ബൈബിള്‍ പകര്‍ത്തിയെഴുതി 380 പേര് മാതൃകയായി. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് പോട്ട ചെറുപുഷ്പ ഇടവക ഒന്നാം സ്ഥാനവും ചാലക്കുടി സെന്റ് മേരീസ് ഫൊറോന ഇടവക രണ്ടാം സ്ഥാനവും, ആളൂര്‍ പ്രസാദവരനാഥ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒരു മണിക്കൂര്‍ കൊണ്ട് കഴിയുന്നത്ര തിരുവചനങ്ങള്‍ കാണാതെ പഠിച്ച് എഴുതുന്ന വചനം തിരുവചനം മത്സരത്തില്‍ രൂപതാ തലത്തില്‍ 309 പേര്‍പങ്കെടുത്തു. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വിതരണം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, രൂപതാ മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, ബൈബിള്‍ അപ്പതോലിക് ഡയറക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അനൂപ് പാട്ടത്തില്‍, സെക്രട്ടറി സിസ്റ്റര്‍ സെലിന് തെന്നാട്ട് എന്നിവര്‍ പ്രസംഗിച്ചു

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
ആളൂരില്‍ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടം: ജുവിന് രാജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി. അനന്തകൃഷ്ണന് ചികിത്സക്കും നടപടി
നടന് ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ വായ് മൂടികെട്ടി യുവമോര്‍ച്ച പ്രതിഷേധം