ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധസമരം
ഇരിങ്ങാലക്കുട: കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിന് ശേഷം മരിച്ച ഡോക്ടറെയും ആരോഗ്യരംഗത്തുള്ളവരേയും അവഹേളിച്ച് ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാപ്പ് പറയണമെന്നും, രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും താലൂക്ക് ആശുപത്രിക്ക് മുന്പില് ബിജെപിയുടെ പ്രതിഷേധ സമരം ഡോ. റോജി രവീന്ദ്രന് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണു മാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സതീഷ് മാസ്റ്റര്‍, മണ്ഡലം ഭാരവാഹികളായ സണ്ണി കവലക്കാട്ട്, രാഗി മാരാത്ത്, രഞ്ചിത്ത് മേനോന്, അമ്പിളി ജയന്, ഷാജുട്ടന്‍, ടൗണ്‍ പ്രസിഡന്റ് സന്തോഷ് ബോബന്, ജനറല്‍ സെക്രട്ടറി ബൈജു കൃഷ്ണദാസ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ്, രാജന് കുഴുപ്പുള്ളി, ലിഷോണ്‍ ജോസ് കട്ട്ളാസ്, ടി.ഡി. സത്യദേവ്, അജയന് തറയില്‍, സരിത സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു