ലാല്‍ മെമ്മോറിയല്‍ ആശുപത്രി 45ാം വാര്‍ഷികാഘോഷം നടത്തി
മാപ്രാണം: ലാല്‍ മെമ്മോറിയല്‍ ആശുപത്രിയുടെ 45ാം വാര്‍ഷികാഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ആതുര ശ്രുശ്രൂഷ രംഗത്ത് ഇരിങ്ങാലക്കുടയിലെ ജനങ്ങളുടെ പ്രഥമ ആശ്രയ സ്ഥാനമാണ് ലാല്‍ മെമ്മോറിയല്‍ ആശുപത്രി. സി.ആര്. കേശവന് വൈദ്യരുടെ ആദര്‍ശങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയാണ് ആശുപത്രി പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ റിട്ടയ്ട് ജില്ലാ ജഡ്ജി വി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. 35 വര്‍ഷത്തിലധികമായി വിശിഷ്ടസേവനമനിഷ്ഠിക്കുന്ന ആശുപത്രി ജീവനക്കാരെ ഇന്ദിര രവി സ്മരണിക നല്കി ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ
ഗിരി പങ്കെടുത്ത ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ ഡോ. സി.കെ. രവി സ്വാഗതവും ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. കെ.എസ്. ശ്യം, വാര്‍ഡ് കൗണ്‍സിലര്‍ ലേഖ, എസ്.എന്‍. ചന്ദ്രിക ട്രസ്റ്റ് സെക്രട്ടറി പി.കെ. ഭരതന് മാസ്റ്റര്‍, എസ്.എന്‍. ചന്ദ്രിക ട്രസ്റ്റി സുനില്‍ മണിലാല്‍, ആശുപത്രി സീനിയര്‍ സ്റ്റാഫ് നഴ്സ് ഫിലോമിന എന്നിവര്‍ സംസാരിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു