സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയ യുവാവിനെ പിടികൂടാനായില്ല
പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്.
ഇരിഞ്ഞാലക്കുട: രാത്രിയില്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ അതിക്രമം കാട്ടിയ യുവാവിലെ ഒരു മാസം പിന്നീട്ടട്ടും പിടികൂടാനായില്ല. പരാതി ഇല്ലാത്തതിനാലാണ് കോസെടുത്ത് അന്വേഷണം നുന്നോട്ട് പോകാത്തതെന്നാണ് പോലീസ് പറയുന്നത്. മണിക്കൂറുകളോളം ആശുപത്രിയെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടും ഇക്കാര്യത്തില്‍ പരാതി പോലും ഇല്ലാത്തത് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നീട്ടുണ്ട്. വാര്‍ഡുകളിലേക്ക് ഓടിക്കയറി ഒച്ചയുണ്ടാക്കുകയും, ആശുപത്രിയില്‍ എത്തിവരുടെ വാഹനങ്ങള്‍ തട്ടി ഇടുകയും കേടുപാടുകള്‍ വരുത്തുകയും. ബൈക്കുകള്‍ അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന ആംബുലന്‍സുകള്‍ക്ക് തടസ്സമായി കൊണ്ടു വയ്ക്കുകയും. രോഗികളോടൊപ്പം വന്നവരോട് അസഭ്യം പറയുകയും. ഡോക്ടറെ കണ്ട് വാഹനങ്ങളിലേക്ക് കയറാന്‍ പോകുന്നവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത് ആശുപത്രി വളപ്പില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഈ യുവാവ് ചെയ്തത്. പുല്ലൂര്‍ ഊരകം സ്വദേശി ടിറ്റോ സെബാസ്റ്റ്യനു നേരെയും ആക്രമണം ഉണ്ടായിരുന്നു. മുന്‍ പഞ്ചായത്തംഗം സതീശന് പുല്ലൂര്‍ ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിനെ വിവരം അറിയിച്ചതോടെ ഉടന്‍ തന്നെ ഇരിഞ്ഞാലക്കുട പോലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. പോലീസ്ജീപ്പ് കണ്ടതോടെ യുവാവ് ആശുപത്രി വളപ്പിനോട് ചേര്‍ന്നുള്ള വീടിന്റെ മതില് ചാടി കടന്നു രക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും ആശുപത്രി അധികൃതര്‍ പരാതി നല്‍കാത്തു മൂലം അന്വേഷണം നിലച്ച മട്ടാണ്. യുവാവില്‍നിന്നും ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുവാവ് കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമയാണെന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ സംഭവം പരാതി പോലും ഇല്ലാതെ ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമം നടന്നതായി ആരോപണമുയര്ന്നീട്ടുണ്ട്.