കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആശുപത്രി ഉപകരണങ്ങള്‍ കൈമാറി
കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആശുപത്രി ഉപകരണങ്ങള്‍ കൈമാറി;ഉപകരണങ്ങള്‍ വാങ്ങിയത് കേരളഫീഡ്സിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച്
ഇരിങ്ങാലക്കുട: കേരള ഫീഡ്സ് ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമര്‍പ്പിച്ചു. ബിപി മോണിറ്റര്‍, ഫോള്‍ഡ് കോട്ട്, വീല്‍ചെയര്‍, നെബുലൈസര്‍, ഇസിജി മിഷ്യന്, ഡബിള്‍ ഡോര്‍ ഫ്രിഡ്ജ്, തുടങ്ങിയ 1,22,420 രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ ആണ് കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയത്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ശ്രീകുമാര്‍, കാറളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ഫിജു യൂസഫ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിനോട് അനുബന്ധിച്ച് ആരോഗ്യ ബോധവല്‍ക്കരണ പ്രചരണം നടത്തി
കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ആരോഗ്യ പ്രചരണ വാഹനം
കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവര്‍ക്കുള്ള പരിശീലന പരിപാടി സഘടിപ്പിച്ചു
സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി
സേവാഭാരതി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ്