മഴക്കാല പൂര്‍വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
പൂമംഗലം: മാലിന്യ മുക്ത കേരളം പൂമംഗലം പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജയരാജ് സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, ജനപ്രതിനിധികളായ ജൂലി ജോയ്, ലാലി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സിഡിഎസ് മെമ്പര്‍ സുഗന്ധി നന്ദി രേഖപ്പെടുത്തി.