മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്നു
പരിഗണിക്കുന്നത് നാനൂറോളം പരാതികള്‍ …
ഇരിങ്ങാലക്കുട: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ കരുതലും കൈത്താങ്ങും’ മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് നടന്നു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ റവന്യൂ മന്ത്രി അഡ്വ. കെ രാജന് അദാലത്ത് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാനാണ് അദാലത്തിലൂടെ ശ്രമിക്കുന്നതെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു അധ്യക്ഷയായിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വി ആര് സുനില്‍കുമാര്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ വൈസ് പ്രസിഡന്റ് ലത ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ വി ആര് കൃഷ്ണതേജ സ്വാഗതവും ആര് ഡി ഒ എം കെ ഷാജി നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളിലായി നേരത്തെ ഓണ്‍ലൈനില്‍ ലഭിച്ച മുന്നൂറ് പരാതികളും നേരിട്ട് ഇതിനകം ലഭിച്ച നൂറ് പരാതികളുമടക്കം നാനൂറ് പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.

സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി