പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിൽ വര്‍ണാഭമായി പ്രവേശനോത്സവം
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ വര്‍ണാഭമായി പ്രവേശനോത്സവം മാനേജര്‍ ഫാ. ജോയി വട്ടോലി സിഎംഐ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ സ്വാഗതം പറഞ്ഞു. പത്ത് മീറ്റര്‍ ഓപ്പണ്‍ എയര്‍ റിഫിള്‍ ഷൂട്ടിംഗ് മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഹെന്റിച്ച് ജോണിനെയും ഗ്രാപ്ലിംഗ്, കുറാഷ് മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയ ഏഴാം ക്ലാസ് വിദ്യാര്‍ഥി അഡോണിസ് അല്‍ഫോന്‍സ് ബിജുവിനെയും സംസ്ഥാന ജൂഡോ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥി റയാന് ജോസിനിക്കിനെയും ചടങ്ങില്‍ അനുമോദിച്ചു. പുതിയ കുട്ടികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഷാരി വീനസ്, അക്കാദമിക് കോര്‍ഡിനേറ്റര്‍ ജോവാന് മൊണൗട്ട്, പ്രൈമറി കോര്‍ഡിനേറ്റര്‍ ഷാലി ജെയ്സണ്‍, വിദ്യാര്‍ഥി പ്രതിനിധി അന്ന മെജോ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകളര്‍പ്പിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു