ആയിരം വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ചലഞ്ച് കിറ്റ് വിതരണം ചെയ്ത് പുല്ലൂർ സർവീസ് സഹകരണബാങ്ക്
പുല്ലൂർ: സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അതിർത്തിയിലെ ആയിരത്തോളം വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങളടങ്ങുന്ന പഠനോപകരണങ്ങൾ അടങ്ങിയ സ്റ്റുഡന്റ് ചലഞ്ച് കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ നാലുവർഷക്കാലമായി പുല്ലൂർ സർവീസ് സഹകരണബാങ്ക് വിദ്യാർഥികൾക്ക് കിറ്റ് വിതരണം ചെയ്ത് വരുന്നുണ്ട്. പുല്ലൂർ സർവീസ് സഹകരണബാങ്കിന്റെ ഹാളിൽ ചേർന്ന യോഗത്തിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും, മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരൻ, ഭരണസമിതി അംഗങ്ങളായ രാധാ സുബ്രഹ്മണ്യൻ, തോമസ് കാട്ടൂക്കാരൻ, ടി.കെ. ശശി, സുജാത മുരളി, അനീഷ് നമ്പ്യാര്‍ വീട്ടിൽ, ഐ.എൻ. രവി, വാസന്തി അനിൽകുമാർ, ഡെന്നീസ്, ലേബി ബാബു, സെക്രട്ടറി സി.എസ്. സപ്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.