ബെറ്റര്‍ വേള്‍ഡ് പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട റവന്യൂ ജില്ലയിലെ നൂറില്‍പരം സ്കൂളുകളില്‍ ആരംഭിക്കുന്ന ബെറ്റര്‍ വേള്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് മെജോ ജോണ്സന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ സഞ്ജു പട്ടത്ത്, പ്രോഗ്രാം കോ ഓഡിനേറ്റര്‍ പി.ജെ. ജിസന്‍, ടെല്‍സണ്‍ കോട്ടോളി, ഷാന്റോ വിസ്മയ എന്നിവര്‍ പ്രസംഗിച്ചു. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓരോ ദിവസവും ഓരോ നല്ല പ്രവര്‍ത്തികള്‍ ചെയ്യുക, ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുക, പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്കി ഓരോ സ്കൂളുകളിലും നടത്തുന്ന പദ്ധതിയാണ് എ ബെറ്റര്‍ വേള്‍ഡ്. രാജേഷ് സുബ്രമണ്യം, റെജിന ടീച്ചര്‍ എന്നിവരാണ് പരിശീലനം നയിച്ചത്.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു