എഐ ക്യാമറയിലെ അഴിമതിക്കെതിരെ പുല്ലൂരില്‍ ധര്‍ണ
ഇരിങ്ങാലക്കുട: എഐ ക്യാമറയിലെ അഴിമതിക്കെതിരെ പുല്ലൂരില്‍ നടന്ന ധര്‍ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മുരിയാട് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ സോമന് ചിറ്റേത്ത്, സതീഷ് വിമലന്, ബ്ളോക്ക് ഭാരവാഹികളായ തോമസ് തത്തംപിള്ളി, സി.വി. ജോസ്, എം.എന്‍. രമേശ്, സാജു പാറേക്കാടന്‍, ശ്രീജിത്ത് പട്ടത്ത്, ആളൂര്‍ മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, സോമന് ശാരദാലയം, ജോമി ജോണ്‍, സേവ്യര്‍ ആളൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.