യുവാവിനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഇരിങ്ങാലക്കുട : യുവാവിനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടതിരിഞ്ഞി കണ്ണത്തേടത്ത് സലീം മകന് അസീസ് (29 ) ആണ് മരിച്ചത്. എടതിരിഞ്ഞി കോതറ പാലത്തിന് താഴെ കണ്ടെത്തിയ മൃതദേഹം കാട്ടൂര്‍ എസ്ഐ മണികണ്ഠന്, ഉദ്യോഗസ്ഥരായ ധനേഷ്, ശ്യാം, ജിഷ്ണു, ശരത് എന്നിവര്‍ ചേര്‍ന്നാണ് കരയ്ക്കടുപ്പിച്ചത്. ഡ്രൈവര്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. അവിവാഹിതനാണ്. ലൈല മാതാവും അന്‍സാരി, ഹസീന എന്നിവര്‍ സഹോദരങ്ങളുമാണ്.