പതിനഞ്ചര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി മധ്യവയസ്കന് എക്സൈസ് സംഘത്തിന്റെ പിടിയില്‍
ഇരിങ്ങാലക്കുട: പതിനഞ്ചര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി മധ്യവയസ്കന് പിടിയില്‍. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ വാഹന പരിശോധനക്കിടയില്‍ വരന്തരപ്പിള്ളി പാത്തിരിക്കിറ കോളാട്ടുപുറം വീട്ടില്‍ ഡേവിസ് (58) ആണ് പാലിയേക്കര വച്ച് പിടിയിലായത്. 31 ബോട്ടിലുകളും ഇയാള്‍ ഉപയോഗിച്ചിരുന്ന ഹോണ്ട ഡിയോ ബൈക്കും എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. സര്‍ക്കാരിന്റെ വിദേശമദ്യ ഔട്ട്ലറ്റുകളില് നിന്ന് മദ്യം വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ് പറഞ്ഞു. നിലവില്‍ നാല് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പ്രതി വീട് ഒരു സമാന്തരബാര്‍ ആക്കി മാറ്റിയിരിക്കുകയായിരുന്നുവെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ കെ.ടി. പോള്‍, എ.ടി. ഷാജു, അജിത് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍