സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് യഥാസമയം വേതനം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എഐടിയുസി മണ്ഡലം സമ്മേളനം
ഇരിങ്ങാലക്കുട: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് യഥാസമയം വേതനം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം. ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, പി. മണി, എന്‍.കെ. ഉദയപ്രകാശ്, ടി.വി. വിബിന്, മിഥുന് പോട്ടോക്കാരന്‍, കെ.കെ. ശിവന്, ബാബു ചിങ്ങാരത്ത് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്. പ്രസാദ് രക്തസാക്ഷി പ്രമേയവും നെജില്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി റഷീദ് കാറളം (പ്രസിഡന്റ് ) കെ.കെ. ശിവന് (സെക്രട്ടറി) ട്രഷറര്‍: പി.കെ. ഭാസി (ട്രഷറര്‍) കെ.വി. രാമക്യഷ്ണന്‍, മോഹനന് വലിയാട്ടില്‍, കെ.വി. നിഷാ, കെ.എസ്. രാധക്യഷ്ണന്‍, കെ.എസ്. പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍) ബാബു ചിങ്ങാരത്ത്, കെ.സി. ഹരിദാസ്, കെ.സി. ബിജു, വര്ധനന് പുളിക്കല്‍, റസില്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.