സംസ്ഥാനത്ത് (സെപ്റ്റംബര്‍ 8) 3026 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 3026 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.13 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന് ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന് (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര് സ്വദേശി ബാഹുലേയന് (57), എറണാകുളം സ്വദേശി സതീഷ്കുമാര്‍ ഗുപ്ത (71), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര്‍ തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന് (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുനീര്‍ (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്; 110 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 110 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂര്‍ സ്വദേശികളായ 33 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേര്.
ചൊവ്വാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റര്‍ 7, എലൈറ്റ് ക്ലസ്റ്റര്‍ 5, അഴീക്കോട് ഹാര്‍ബര്‍ ക്ലസ്റ്റര്‍ 5, ജൂബിലി മിഷന് ക്ലസ്റ്റര്‍ 2, സ്പിന്നിങ് മില്‍ ക്ലസ്റ്റര്‍ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 101 ആരോഗ്യ പ്രവര്‍ത്തകര്‍4, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍1. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളില്‍ 13 പുരുഷന്മാരും 6 സ്ത്രീകളും 10 വയസ്സിന് താഴെ 6 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ – 128, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 37, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 42, ജി.എച്ച് തൃശൂര്‍ 11, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 31, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 58, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി5, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍111, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍121, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ 36, ചാവക്കാട് താലൂക്ക് ആശുപത്രി 28, ചാലക്കുടി താലൂക്ക് ആശുപത്രി 10, സി.എഫ്.എല്‍.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട – 16, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി – 5, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ,് തൃശൂര്‍ 17, എലൈറ്റ് ഹോസ്പിറ്റല്‍, തൃശൂര്‍ – 18, പി . സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍ 141.ജില്ലയില്‍ 9953 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 178 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1501 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2092 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 101572 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 373 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. 88 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 389 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.