കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് ഞാറ്റുവേലസഹകാരി എക്സ്പോ ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് ഞാറ്റുവേലസഹകാരി എക്സ്പോ മുന്‍ എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. സഹകാരി എക്സ്പോയില്‍ വൈവിധ്യങ്ങളായ ഉല്പന്നങ്ങളുടെ നൂറോളം സ്റ്റാളുകളും എല്ലാവിധ പച്ചക്കറികള്‍, വൃക്ഷ ലതാദികള്, ചെടികള്‍, ഇന്‍ഡോര്‍ ചെടികള്‍, ഫുഡ്കോര്‍ട്ട്, പെറ്റ്ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, നാടന്‍ പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, കലാപരിപാടികള്‍, മാജിക്ക് എന്നിങ്ങനെ ഒട്ടേറെ പരിപാടികളും കൃഷിയെകുറിച്ചും അനുബന്ധ കൃഷികളെ കുറിച്ചുമുള്ള ദിവസേനയുള്ള സെമിനാറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട് . കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത മുഖ്യാതിഥിയായിരുന്നു. മുകുന്ദപുരം അസി.രജിസ്ട്രാര്‍ ജനറല്‍ ബ്ലിസണ്‍ ഡേവീസ്, വാര്‍ഡ് മെമ്പര്‍ രമാഭായി, എ.എസ് ഹൈദ്രോസ്, ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ എം.ജെ റാഫി സ്വാഗതവും കെ.കെ. സതീശന് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു