ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നുവെന്ന്: വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: ന്യായാധിപന്മാര് ഹിന്ദുധര്‍മ്മത്തെ അടിസ്ഥാനപ്പെടുത്തി ഭരണഘടനയെ കൊണ്ടുപോകാനുള്ള കേന്ദ്രീകൃത അജണ്ടയാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. സിപിഐ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി ക്യാമ്പ് തുടക്കമായി. പാര്‍ട്ടി രേഖ സിപി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്. രമേഷ് കുമാര്‍ അവതരിപ്പിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. സന്ദീപ്, സിപിഐ മണ്ഡലം സെക്രട്ടി പി. മണി, പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരന്, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. ജയ, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ കെ.എം. ചന്ദ്രന്, ബിനോയ് ഷബീര്‍, അനിത രാധ കൃഷ്ണന്, മുതിര്‍ന്ന നേതാവ് എടത്താട്ടില്‍ മാധവന് മാസ്റ്റര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ എന്‍.കെ. ഉദയപ്രകാശ്, സി.യു. പ്രിയന് എന്നിവര്‍ പ്രസംഗിച്ചു.