അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്
ആദര സൂചകമായി ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്. എടമുട്ടം ഫ്യൂസോ ഫുട്ബോള്‍ ടര്‍ഫില്‍ ആണ് ഇരുപത്തഞ്ചടി ഉയരത്തില്‍ മുപ്പതിനായിരം ഡ്രൈ ഫ്ലവറുകള്‍ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുത്ത് തയ്യാറാക്കിയത് 25 x 20 വലുപ്പമുള്ള ബോര്‍ഡില്‍ വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ നിരത്തി ഒട്ടിച്ചു വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖ ചിത്രം തീര്‍ത്തത്. പ്രദർശനോദ്ഘാടനം തൃശൂർ എം പി ടി എൻ പ്രതാപൻ, സി പി സാലി AASA ഗ്രൂപ്പ് എന്നിവർ നിർവ്വഹിച്ചു രാഷ്ടീയം നോക്കാതെ ജനസമ്മതനായ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയോടുള്ള ആദര സൂചകമായി മാത്രമാണ് ഈ ചിത്രം ചെയ്യുന്നതെനന്നു ഓണവുമായി ബന്ധപ്പെട്ടു നടത്തുന്ന ഫ്യൂസോ ഫെസ്റ്റ് 2023 ന്റെ പ്രോഗ്രാം സംഘാടകർ പറഞ്ഞു വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറാം മീഡിയമാണ് ഡ്രൈ ഫ്ലവര്‍ സഹായികളായി സുരേഷിന്റെ മകന് ഇന്ദ്ര ജിത്തും കൂട്ടുകാരായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമേന് സിംബാദ് എന്നിവര്‍ ഉണ്ടായിരുന്നു


കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു