ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഏകദിന പ്രോജക്ട് വർക് ഷോപ്പും മൈക്രോ പ്രോജക്ട് എക്സ്പോയും നടന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് നവാഗതരായ വിദ്യാര്‍ഥികള്‍ക്കായി ഏകദിന പ്രോജക്ട് വര്‍ക്ക്ഷോപ്പും മൈക്രോ പ്രോജക്ട് എക്സ്പോയും സംഘടിപ്പിച്ചു. ഒരാഴ്ചയായി നടന്നു വരുന്ന എന്‍ജിനീയറിംഗ് ബ്രിഡ്ജ് കോഴ്സിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരുടെയും മുതിര്‍ന്ന വിദ്യാര്‍ഥി വളണ്ടിയര്‍മാരുടെയും മേല്‍നോട്ടത്തില്‍ ഒരു ദിവസം കൊണ്ട് ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ രൂപകല്പന ചെയ്ത നാല്‍പ്പത്തഞ്ച് പ്രോജക്ടുകളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നത്. വിവിധ എന്‍ജിനീയറിംഗ് മേഖലകളില്‍ നിന്നുള്ള പ്രോജക്ടുകള്‍ പ്രദര്‍ശനത്തിന് മിഴിവേകി. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. ഓരോ വിഭാഗത്തിലും മികവ് പുലര്‍ത്തിയ പ്രോജക്ടുകള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.



കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍