എന്‍ജിഒ യൂണിയന് വജ്ര ജൂബിലി ഭവന നിര്‍മാണ പദ്ധതി; മുരിയാട് പഞ്ചായത്തില്‍ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കേരള എന്‍ജിഒ യൂണിയന് രൂപീകരണത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ അതിദരിദ്രരായ 60 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിര്‍മിക്കുന്ന അഞ്ച് വീടുകളില്‍ ആദ്യ വീടിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്തിലെ 17ാം വാര്‍ഡിലാണ് വീടൊരുക്കുന്നത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായ പരിപാടിയില്‍ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി. പ്രഫുല്‍, വാര്‍ഡ് മെമ്പര്‍ നിത അര്ജുനന്, ജില്ല പ്രസിഡന്റ് പി.ബി. ഹരിലാല്‍, ജില്ലാ വൈസ് പ്രസിഡന്റ്് ആര്.എല്‍. സിന്ധു എന്നിവര്‍ സംസാരിച്ചു. യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി. ആനന്ദ്, കെ.ആര്. രേഖ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏഴ് ലക്ഷം രൂപ ചിലവില്‍ അഞ്ഞൂറ് ചതുരശ്ര അടിയിലുള്ള വീടിന്റെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍