ബലാല്സംഗക്കേസില് വെള്ളാങ്കല്ലൂര് എട്ടങ്ങാടി കോളനി സ്വദേശി കണ്ണാംകുളത്ത് പറമ്പില് സലീം അറസ്റ്റില്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ബലാല്സംഗക്കേസില് പ്രതിയായ യുവാവ് അറസ്റ്റില്. വെള്ളാങ്കല്ലൂര് എട്ടങ്ങാടി കോളനി സ്വദേശി കണ്ണാംകുളത്ത് പറമ്പില് സലീമിനെയാണ് (38 ) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്ഗീസ് അറസ്റ്റു ചെയ്തത്. കാട്ടൂര് സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. വീട്ടില് അതിക്രമിച്ചു കയറി ബലാല്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഇവരുടെ വീട്ടിലെ കമ്പോഡ് പണിക്കും ചവിട്ടി വിരിക്കുന്നതിനുമായി വന്ന പരിചയത്തില് വീട്ടിലെത്തിയ പ്രതി അതിക്രമിച്ചു കയറി ബലാല്സംഗത്തിന് ഇരയാക്കുകയും ഈ രംഗങ്ങള് മൊബൈലില് വീഡിയോ എടുക്കുകയും ചെയ്തിരുന്നു. മാനക്കേട് ഭയന്ന യുവതി പരാതിപ്പെടാന് വൈകിയതിനാല് മൊബൈലിലെടുത്ത ചിത്രങ്ങള് കാണിച്ച് വീണ്ടും രണ്ടു തവണ കൂടി പീഡനത്തിന് ഇരയാക്കി. ഇതോടെ തകര്ന്നു പോയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടനെ ഹരിജന പീഡന നിരോധന നിയമപ്രകാരം വെള്ളിയാഴ്ച കേസെടുത്ത പോലീസ് പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പോലീസ് അന്വേഷിച്ചെത്തുമെന്ന സംശയത്തില് ഒളിവില് പോകുന്നതിനായി ഇറങ്ങിയ പ്രതിയെ കോണത്തക്കുന്നില് വച്ച് തന്ത്രപരമായി കുടുക്കുകയായിരുന്നു. കോടതിയില് ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. കാട്ടൂര് എസ്.ഐ. വി.വി. വിമല്, എസ്.ഐ. പി.ജെ. ഫ്രാന്സിസ്, എ.എസ്.ഐ. ജലീല് മാരാത്ത്, കെ.അജയ്, സി.പി.ഒ.മാരായ കെ.എസ്.ഉമേഷ് മുരുകദാസ്, , ഇ.എസ്.ജീവന്, അജീഷ്, ടി.കെ.സിന്ധു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില് ഉണ്ടായിരുന്നത്.

ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന് വിദ്യാഭവനും ഒന്നാമത്
മാര്ഗംകളിയില് മികവിന്റെ ചുവടുകള്; എസ്എന് വിദ്യാഭവന് ഒന്നാം സ്ഥാനം
വീട്ടിലെ ലൈബ്രറിയില് ക്ലാസിക്കല് സംഗീത പഠന ക്ലാസ് ആരംഭിച്ചു
ഡല്ഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി
റവന്യൂ ജില്ലാ ശാസ്ത്രമേള സംഘാടക സമിതി രൂപീകരിച്ചു