വാലപ്പന്റെ കാരുണ്യത്തിൽ സെലീന പ്രിയതമനെ അവസാനമായികണ്ടു
ഇരിങ്ങാലക്കുട: സാമ്പത്തിക ബുദ്ധിമുട്ടുമൂലം വൃദ്ധന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്ന ബന്ധുക്കള്‍ക്ക് കല്ലേറ്റുംകര സ്വദേശി ഷാജു വാലപ്പന് തുണയായി. ഈ മാസം അഞ്ചിനാണ് ആളൂര്‍ അരിക്കാടന്‍ ആന്റണി(68)യെ ബാംഗ്ലൂരിലെ കലാശിപ്പാളയയില്‍ ഒരു കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ആരും എത്താത്തിനെതുടര്‍ന്ന് ബെന്നാര്‍ഘട്ടെ റോഡിലെ എഐആര്‍ ഹ്യുമാനിറ്റേറിയന്‍ വയോജനകേന്ദ്രത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ വൃദ്ധനെ പ്രവേശിപ്പിച്ചു. അവശതമൂലം അവിടെവച്ച് മരണം സംഭവിച്ചു. തുടര്‍ന്ന് ബാംഗ്ലൂര്‍ വിക്ടോറിയ ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ടി ഭാര്യയും സഹോദരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകാരണം വീട്ടുകാര്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരേണ്ട എന്ന തീരുമാനത്തിലെത്തി. എന്നാല്‍, ഭാര്യ സെലീന അവസാനമായി തന്റെ ഭര്‍ത്താവിനെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സ്വന്തമായി വീടില്ലാത്ത് ഇവര്‍ സഹോദരങ്ങളുമായി ആലോചിച്ച് മറ്റത്തൂരുള്ള സഹോദങ്ങളുടെ വസതിയിലേക്കു കൊണ്ടുവരുവാന്‍ തീരുമാനിച്ചു. പരേതന്റെ ഭാര്യ ആളൂരിലെ സാമൂഹ്യപ്രവര്‍ത്തകനായ ബേബി ചാതേലിയോട് സഹായം അഭ്യര്‍ഥിക്കുകയും തുടര്‍ന്ന് വാലപ്പന് പ്രൈവറ്റ് ലിമിറ്റഡ് ചെയര്മാന് ഷാജു വാലപ്പന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ആശുപത്രിയിലെ ചെലവുകളും വഹിക്കാമെന്ന് അറിയിച്ചു. തുടര്‍ന്ന് ബാംഗ്ലൂരിലെ വിക്ടോറിയ ഹോസ്പിറ്റല്‍ അധികൃതരുമായി വാലപ്പന് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കോ-ഒാര്‍ഡിനേറ്റര്‍ ജോസ് മാമ്പിള്ളി സംസാരിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ശനിയാഴ്ച രാത്രി ആംബുലന്‍സ് വഴി രാത്രി നാട്ടിലെത്തിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് മറ്റത്തൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മകന്: സിന്റോ.

ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്