ക്രിമിനല്‍ കേസ് പ്രതി കഞ്ചാവുമായി അറസ്റ്റില്‍
ആളൂര്‍: കഞ്ചാവുമായി ആളൂര്‍ സ്വദേശി വടക്കേ തലക്കല്വീട്ടില് ഷാഹിനെ (28) അറസ്റ്റ് ചെയ്തു. മയക്കുമരുന്നു വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കേരള പോലീസിന്റെ നടപടിയുടെ ഭാഗമായി തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ദോഗ്രയുടെ നിര്‍ദേശപ്രകാരം നടത്തിയ രഹസ്യ പരിശോധനയില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ആളൂര്‍ എസ്ഐ വി.പി. അരിസ്റ്റോട്ടില്‍ എന്നിവര്‍ ചേര്‍ന്നാണു ഷാഹിനെ അറസ്റ്റു ചെയ്തത്. അടിപിടി, ഹൈവേ റോബറി, മയക്കുമരുന്നു കേസുകളുള്ള ഇയാള്‍ ചാലക്കുടി, കൊരട്ടി, ആളൂര്‍ സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ്. 2019 ല്‍ പോട്ടയില്‍ വാഹനം തടഞ്ഞ് സ്വര്‍ണം കവര്‍ന്ന കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. നിരവധിതവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണ്. പോലീസ് സംഘം രഹസ്യമായി ഇയാളുടെ വീട്ടിലെത്തി നടത്തിയ റെയ്ഡിലാണ് കഞ്ചാവു പിടികൂടിയത്. എസ്ഐ രമേഷ്, എഎസ്ഐ മിനിമോള്‍, സീനിയര്‍ സിപിഒമാരായ പ്രസാദ്, മനോജ്, ഷാന്മോന്, സൈലേഷ് എന്നിവരാണു പോലീസ് സംഘത്തിലുണ്ടായിരുന്നത്.

നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി