ജനറല്‍ ആശുപത്രിക്ക് പിപിഇ കിററുകളും എന്‍ 95 മാസ്കുകളും നല്കി റോട്ടറി ക്ലബ്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോട്ടറി ഡിസ്ട്രിക്ട് 3201 ക്ലബ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കു ആവശ്യമായ രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന പിപിഇ കിറ്റുകളും എന്‍ 95 മാസ്കുകളും കൈമാറി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി റോട്ടേറിയന്‍ രാജ്മോഹന്‍ നായര്‍ പിപിഇ കിറ്റുകളും മാസ്കുകളും ആശുപത്രി സൂപ്രണ്ട് എ.എ. മിനിമോള്‍ക്കു കൈമാറി. ഇരിങ്ങാലക്കുട സെന്‍ട്രല്‍ ക്ലബ് പ്രസിഡന്റ് റോട്ടേറിയന്‍ ടി.ജെ. പ്രിന്‍സ്, മുന്‍വര്‍ഷത്തെ ഡിസ്ട്രിക്ട് സെക്രട്ടറി റോട്ടേറിയന്‍ സുരേഷ്കുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ റോട്ടേറിയന്‍ അഡ്വ. രമേഷ് കൂട്ടാല, ഡിസ്ട്രിക്ക് ഒഫീഷ്യല്‍ റോട്ടേറിയന്‍ ടി.പി. സെബാസ്റ്റ്യന്‍, ഡയറക്ടര്‍ റോട്ടേറിയന്‍ പി.ടി. ജോര്‍ജ്, ഇരിങ്ങാലക്കുട മെയിന്‍ ക്ലബ് സെക്രട്ടറി റോട്ടേറിയന്‍ രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു