സംസ്ഥാനത്ത് (സെപ്റ്റംബർ 14) 2540 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
സംസ്ഥാനത്ത് 2540 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന് (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന് (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന് (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന് (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരന് (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂര്‍ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന് (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി നാരായണന് ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന് (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 454 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ്; 140 പേർക്ക് രോഗമുക്തി
ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6935 ആണ്. ഇതുവരെ രോഗമുക്തരായത് 4757 പേർ. ജില്ലയിൽ സമ്പർക്കം വഴി 157 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 2 , കെഇപിഎ ക്ലസ്റ്റർ 1, വൈമാൾ ക്ലസ്റ്റർ 1, ക്രാഫ്റ്റ് ആശുപത്രി ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, മറ്റ് സമ്പർക്ക കേസുകൾ 145, ആരോഗ്യ പ്രവർത്തകർ5, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 60 വയസ്സിന് മുകളിൽ 9 പുരുഷൻമാരും 9 സ്ത്രീകളും 10 വയസ്സിന് താഴെ 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും കഴിയുന്നവർ.ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 100, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 40, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 40, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി210, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ101, സി.എഫ്.എൽ.ടി.സി കൊരട്ടി – 65, പി . സി. തോമസ് ഹോസ്റ്റൽ തൃശൂർ 243, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ 45, ജി.എച്ച് തൃശൂർ 8, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 46, ചാവക്കാട് താലൂക്ക് ആശുപത്രി 28, ചാലക്കുടി താലൂക്ക് ആശുപത്രി 16, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച് . ഇരിങ്ങാലക്കുട 15, ഡി .എച്ച്. വടക്കാഞ്ചേരി 4, അമല ആശുപത്രി4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 34, മദർ ആശുപത്രി 1 , സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ 25, ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി 1, രാജാ ആശുപത്രി ചാവക്കാട് – 1 , ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ – 1.610 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9465 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 195 പേരെയാണ് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. 923 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1120 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 114999 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കൊറോണ വ്യാപനം-അതീവ ജാഗ്രത, പഴുതടച്ച് പ്രതിരോധം
ഇരിങ്ങാലക്കുട മെട്രോ ഹെല്‍ത്ത് കെയറില്‍ കോവിഡ് വാക്സിനേഷന് ആരംഭിച്ചു
സംസ്ഥാനത്ത് (മാർച്ച് 15) 1054 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു