മാനേജ്മെന്റ് ഫെസ്റ്റില്‍ ക്രൈസ്റ്റ് ബിബിഎ ടീമിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്
തൃശൂര്‍ അരണാട്ടുകാര ജോണ്‍ മത്തായി സെന്ററിലെ കോഴിക്കോട് സര്‍വകലാശാല സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച മാനേജ്മെന്റ് ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയ ക്രൈസ്റ്റ് കോളജ് രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ഥികള്‍.
ഇരിങ്ങാലക്കുട: തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ കോഴിക്കോട് സര്‍വകലാശാല സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച മാനേജ്മെന്റ് ഫെസ്റ്റില്‍ ക്രൈസ്റ്റ്കോളജ് രണ്ടാം വര്‍ഷം ബിബിഎ വിദ്യാര്‍ഥികള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. കേരളത്തിലെ മുപ്പത്തോളം കലാലയങ്ങളില്‍ നിന്നു 400 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാനേജ്മെന്റ് ഫെസ്റ്റില്‍ മാര്‍ക്കറ്റിംഗ് ഗെയിം, ബെസ്റ്റ് മാനേജര്‍ എന്നീ മത്സരങ്ങളില്‍ ക്രൈസ്റ്റ് കോളജ് ബിബിഎ ടീം ഒന്നാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി ടി.എച്ച്. ആരതി ബെസ്റ്റ് മാനേജര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അഡിഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. പി. വസന്തകുമാരി പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി