കാട്ടൂര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി
കാട്ടൂര്‍: വികസനകാര്യങ്ങളില്‍ വിഭാഗിയത നടപ്പിലാക്കുന്ന പഞ്ചായത്ത് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ച് പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. മെമ്പര്‍മാരായ അംബുജ രാജന്, ഇ.എല്‍. ജോസ്, മോളി പിയൂസ്, സ്വപ്ന ജോര്‍ജ് കാക്കശേരി എന്നിവര്‍ ഇറങ്ങിപ്പോക്കിന് നേതൃത്വംനല്കി. മണ്ഡലം പ്രസിഡന്റ് എ.പി. വില്‍സന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് സ്വീകരണംനല്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെറിന് തേര്‍മഠം, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് സക്കറിയ എലുവത്തിങ്കല്‍, ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, ബ്ലോക്ക് സെക്രട്ടറി ഡോമിനി ആലപ്പാട്ട്, സി.എല്‍. ജോയി, ബദറുദീന്‍ വലിയകത്ത്, ശ്യം ശേഖര്‍, ജിതോഷ് കതിരപ്പിള്ളി, സെബി കൊമ്പന്, ലോയിഡ്, സിദ്ധിക്ക് കറുപ്പംവീട്ടില്‍ എന്നിവര്‍ നേതൃത്വംനല്കി.