ടൗണ്‍ അമ്പ്; മതസൗഹാര്‍ദ സദസ് നടത്തി
ഇരിങ്ങാലക്കുട: ടൗണ്‍ അമ്പ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ മതസൗഹാര്‍ദ സദസ് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കിടിയാന്‍ അധ്യക്ഷത വഹിച്ചു. കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സഖറിയ ഗാസ്മി, കൂടല്‍മാണിക്യം മുന്‍ മേല്‍ശാന്തി മണക്കാട് പരമേശ്വരന് നമ്പൂതിരി, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, അമ്പ് കമ്മറ്റി സെക്രട്ടറി ബെന്നി വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത രാജ്യന്തര പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട സ്വദേശിയുമായ സ്റ്റാന്‍ലി ജോണി മാമ്പിള്ളിക്ക് പുരസ്കാരം നല്കി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച പി.പി. റപ്പായി, ഔസേപ്പുണ്ണി ആലുക്കല്‍, ഡേവിസ് ചക്കാലക്കല്‍ എന്നിവരെ ബിഷപ് ആദരിച്ചു. എന്ബിസിഎല്സിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പട്ട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ അഭിനന്ദിച്ചു.