ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ലഹരിവിരുദ്ധക്യാമ്പയിന്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വ്യക്തികളുടെയും അതുവഴി സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് വിഘാതമാകുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുകയും പുതുതലമുറയെ ബോധവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യം ഉള്‍ക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ലഹരിവിരുദ്ധക്യാമ്പയിന്‍ സംഘടിപ്പിച്ചു. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവത്കരണപരിപാടിയില്‍ ആറ് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും കത്തിച്ച മെഴുകുതിരികളും ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി സ്കൂള്‍ അങ്കണത്തില്‍ അണിനിരന്നു. വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മനുഷ്യച്ചങ്ങലയും ലഹരിവിരുദ്ധറാലിയും സംഘടിപ്പിച്ചു. സെക്രട്ടറി വി. രാജന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ഗിരിജാമണി, എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.