മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ബിരിയാണി ഫെസ്റ്റ് നടത്തി
മുരിയാട്: മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടത്തിയ ബിരിയാണി ഫെസ്റ്റ് ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എം.എന്‍. രമേശന് നല്‍കിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതിയാണ് കൈത്താങ്ങ് പദ്ധതി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റിജോണ്‍ ജോണ്സണ്, വിബിന് വെള്ളയത്ത്, എബിന് ജോണ്‍, ജസ്റ്റിന് ജോര്‍ജ്, തുഷം സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവിയര്‍ ആളുക്കാരന്‍, കെ. വൃന്ദ കുമാരി, നിത അര്ജുന് എന്നിവര്‍ നേതൃത്വം നല്കി.