അഖിലകേരള ഇന്റര്‍ കൊളജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി സെന്റ് ജോസഫ്സ് കോളജ്
മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്റര്‍ കൊളജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം.
ഇരിങ്ങാലക്കുട: മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്റര്‍ കൊളജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. വോളീബോളില്‍ കേരളത്തിലെ മികച്ച കോളജ് ടീമുകളായ അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി, കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട, അല്‍ഫോന്‍സ കോളജ് പാല, സെന്റ് സേവ്യേഴ്സ് കോളജ് ആലുവ, നൈപുണ്യ കോളജ്, കറുകുറ്റി തുടങ്ങിയ പ്രമുഖ ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടൂര്‍ണമെന്റിലെ ഫൈനലില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് കാതോലികേറ്റ് കോളജ് പത്തനംതിട്ടയെ തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. നേരത്തെ നടന്ന സെമിഫൈനലില്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരിയെ തോല്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ