സംയുക്ത കര്‍ഷക സമിതി പൊറത്തിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി

ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാപ്രാണം സെന്ററില്‍ നടന്ന പ്രകടനവും പൊതുയോഗവും ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സംയുക്ത കര്‍ഷക സമിതി പൊറത്തിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹി സമരത്തില്‍ കര്‍ഷക സംഘടനകള്‍ക്ക് നല്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഘട്ട ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാപ്രാണം സെന്ററില്‍ പ്രകടനവും പൊതുയോഗവും നടത്തി. കേരള കര്‍ഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം പൊറത്തിശേരി മേഖലാ പ്രസിഡന്റ് എം. നിഷാദ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.ജെ. ജോണ്സണ് സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി വി.എസ്. പ്രതാപന് നന്ദിയും പറഞ്ഞു.