സോപാന സംഗീതത്തില്‍ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ സലീഷ് നനദുര്ഗ്ഗയ്ക് യൂത്ത് കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ ആദരം
യൂണിവേഴ്സല്‍ വേള്‍ഡ് റെക്കോര്‍ഡ് ഫോറം ഏഷ്യന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച സലീഷ് നനദുര്ഗ്ഗയെ യൂത്ത് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു
ഇരിങ്ങാലക്കുട: തുടര്‍ച്ചയായി പതിനാലു മണിക്കൂറിലധികം സോപാനസംഗീതം ആലപിച്ചു കൊണ്ട് യൂണിവേഴ്സല്‍ വേള്‍ഡ് റെക്കോര്‍ഡ് ഫോറം ഏഷ്യന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായ സലീഷ് നനദുര്ഗ്ഗയെ യൂത്ത് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത് ഉപഹാരം കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, മുന്‍ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്‍, അരുണ്‍ ഗാന്ധിഗ്രാം, മണ്ഡലം ഭാരവാഹികളായ എം.ജെ. ജെറോണ്‍, അഷ്കര്‍ സുലൈമാന്‍, ഗിഫ്റ്സണ്‍ ബിജു, ബൂത്ത് പ്രസിഡന്റുമാരായ ഡേവിസ് ഷാജു മനോജ്, ക്രിസ്റ്റോ ജോണ്‍, ശ്രീജിത്ത്, സതീഷ്, സന്തോഷ് ആലുക്ക തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ