കടുപ്പശേരി ഗവ. യുപി സ്കൂളിന്റെ 113-ാമത് വാര്‍ഷികവും, അധ്യാപക രക്ഷാകര്‍ത്തൃ ദിനവും ആഘോഷിച്ചു
കടുപ്പശേരി ഗവ. യുപി സ്കൂള്‍ വാര്‍ഷികാഘോഷം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കടുപ്പശേരി ഗവ. യുപി സ്കൂളിന്റെ 113-ാമത് വാര്‍ഷികവും, അധ്യാപക രക്ഷാകര്‍ത്തൃ ദിനവും സമുചിതമായി ആഘോഷിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ഡാവിഞ്ചി സന്തോഷ് മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. ഗാവരോഷ് എന്‍ഡോവ്മെന്റ് വിതരണവും, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സ്ണ് ഷീബ നാരായണന് സമ്മാനദാനവും, വിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചു പുറത്തിറക്കുന്ന ധ്വനി മാസികയുടെ പ്രകാശനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഉണ്ണികൃഷ്ണനും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗമായ ടെസ്സി ജോയ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പുഷ്പം ജോയ്, സുനിത, പിടിഎ പ്രസിഡന്റ് കെ. ഭാഗ്യലക്ഷ്മി, പ്രധാനാധ്യപിക സി. ബിന്ദു, പിടിഎ വൈസ് പ്രസിഡന്റ് ജോണ്‍ കോക്കാട്ട്, എംപിടിഎ പ്രസിഡന്റ് വിമ്മി സജി, സ്ക്കൂള് ലീഡര്‍ ആവണി സുരേഷ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി