എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രം ഉത്സവം
എടതിരിഞ്ഞി:
എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ഒമ്പതിന് മൂന്ന് ഗജവീരന്മാര് അണിനിരന്ന എഴുന്നള്ളിപ്പില്‍ കലാമണ്ഡലം ശിവദാസ് മേളത്തിന് പ്രമാണം വഹിച്ചു. തുടര്‍ന്ന്, 11.50 മുതല്‍ വര്‍ണ കാവടികളും പീലി കാവടികളും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ വിവിധ വിഭാഗങ്ങളുടെ കാവടി വരവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. കാവടി വരവിനു മാറ്റു കൂട്ടി ദേവ നൃത്തം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു, വൈകീട്ട് നാലിന് പ്രാദേശിക പൂരം വരവ് ക്ഷേത്രത്തില്‍ എത്തി തുടര്‍ന്നു നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ തിരുവമ്പാടി ചന്ദ്രശേഖരന് ഭഗവാന്റെ തിടമ്പേറ്റി പെരുവനം കുട്ടന് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം അരങ്ങേറി, എന്‍. കൃഷ്ണന്‍കുട്ടി നാഗ സ്വരത്തിനു നേതൃത്വം നല്കി, 7.30ന് ദീപാരാധാന, തുടര്‍ന്ന് തായമ്പക, 12.35ന് ഭസ്മ കാവടി വരവ് നടന്നു. ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങാത്ര മേല്‍ശാന്തി രവീന്ദ്രന് ചാണിയില്‍, ശാന്തി സിബി വയലാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.