ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഫിസിക്സ് ഫെസ്റ്റ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗം ഫിസിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗം തലവന്‍ പ്രഫ. ഡോ. സുധീര്‍ സെബാസ്റ്റ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിഎംഎസ് കോളജ് ഓഫ് സയന്‍സ് ആന്‍ഡ് കൊമേഴ്സ്, ഡിജിറ്റല്‍ സൈബര്‍ ഫോറന്‍സിക് വിഭാഗം തലവന്‍ പ്രഫ. മധ്യ പ്ലാശ്ശേരി സൈബര്‍ സെക്യൂരിറ്റി എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. സേവിയര്‍ ജോസഫ്, ഫിസിക്സ് അസോസിയേഷന് സെക്രട്ടറി ജെറിന് ജോണ്സന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് റോബോട്ടിക്സ് ആന്‍ഡ് സ്റ്റെമം എക്സ്പോ, ഇന്റര്‍ കോളജ് പ്രസന്റേഷന് മത്സരം, പ്രാഫ. ഇകെഎന്‍ മൊറിയല്‍ ഇന്റര്‍ കോളജ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. തുടര്‍ന്നു ഇന്റര്‍ കോളജ് ബാന്‍ഡ് മത്സരവും ഫെസ്റ്റില്‍ അരങ്ങേറി.