ഇരിങ്ങാലക്കുടയില്‍ കഞ്ചാവ് വേട്ട; അരക്കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പ്രതികള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളെന്ന് പോലീസ്…
ഇരിങ്ങാലക്കുട: അരക്കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയില്‍. മലപ്പുറം ചിയ്യന്നൂര്‍ കൊക്കൂര്‍ കോഴിക്കല്‍ വീട്ടില്‍ ഷമീം മുഹമ്മദ് (30), പൊന്നാനി മുതുക്കാട് കോഴിക്കല്‍ വീട്ടില്‍ മുഹമ്മദ് ഹിലാല്‍ (31 )എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെയും ഇരിങ്ങാലക്കുട പോലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍ റൂറല്‍ ഡിസിബി ഡിവൈഎസ്പി എന്‍ മുരളീധരന്, ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ പി.പി ജയകൃഷ്ണന്, സൂരജ് വി. ദേവ്, മിഥുന് ആര്. കൃഷ്ണ, നിശാന്ത് .എ.ബി, ഷിന്റോ.കെ.ജെ, രാജു, ലിഗേഷ് കാര്ത്തികേയന്, രാഗേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. രാത്രി സമയങ്ങളില്‍ ഇറങ്ങി നടക്കുന്ന പട്ടണത്തിലെ കോളേജ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വില്പന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.