ബൊക്കാഷി ബക്കറ്റ് വിതരണവും, ഇടാനൊരിടം ശുചിത്വ സെമിനാറും
മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് വിവിധ വാര്‍ഡുകളില്‍ ജൈവമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ബൊക്കാഷി ബക്കറ്റുകളുടെ വിതരണവും, ഇടാനൊരിടം ശുചിത്വ സെമിനാറും സംഘടിപ്പിച്ചു. എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള ജൈവ മാലിന്യ സംസ്കരണ രീതികള്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ബൊക്കാഷി ബക്കറ്റുംകളും, റിംഗ് കമ്പോസ്റ്റും ബയോഗ്യാസ് യൂണിറ്റുകളും വിതരണം ചെയ്യുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം ഏഴാം വാര്‍ഡിലെ വനിത വ്യവസായ കേന്ദ്രത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ് അധ്യക്ഷയായിരുന്നു. 11-ാം വാര്‍ഡ് ഊരകം താരാ മഹിളാ സമാജത്തില്‍ വെച്ച് നടന്ന ചടങ്ങ് എഡിഎഎസ് മിനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മനീഷ മനീഷ് അധ്യക്ഷയായിരുന്നു. 14-ാം വാര്‍ഡ് കുഞ്ഞു മാണിക്യം മൂലയില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മണി സജയന് അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡുകളില്‍ വിഒമാരായ സിനി, തനൂജ, പഞ്ചായത്തംഗങ്ങളായ നിജി വത്സന്, നിഖിത അനൂപ് തുടങ്ങിയവരും പങ്കെടുത്തു. കോഴിക്കോട് നിറവ് ഹരിത സഹായ സമിതിയുടെ നേതൃത്വത്തില്‍ ഇടനൊരിടം എന്ന പേരില്‍ ശുചിത്വ സെമിനാറും സംഘടിപ്പിച്ചു.