സെന്റ് ജോസഫ്സ് കോളജ് പി.സി. ഷീന സ്മാരക പ്രഭാഷണവും ഗവേഷണ പ്രബന്ധ രചനാ മത്സരവും സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളജ് നടത്തിയ പി.സി. ഷീന സ്മാരക പ്രഭാഷണം തിരുവനനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി അധ്യാപിക ഡോ ജിജി ജെ. അലക്സ് ഉദ്ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഡോ. സാജോ ജോസ്, ഡോ. വി. എസ് സുജിത, ജോസ്. സി. ജേക്കബ് എന്നിവര്‍ സമീപം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ പി.സി. ഷീന സ്മാരക പ്രഭാഷണവും ഗവേഷണ പ്രബന്ധ രചനാ മത്സരവും സംഘടിപ്പിച്ചു. ‘നമ്മുടെ രുചി വൈവിധ്യങ്ങള്‍: വിവിധ ഭക്ഷണ ശീലങ്ങളും പ്രത്യേകതകളും ‘ എന്ന വിഷയത്തില്‍, തിരുവനനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി അധ്യാപിക ഡോ. ജിജി ജെ അലക്സ് ക്ലാസ് നയിച്ചു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപികയായിരിക്കേ അകാലത്തില്‍ അന്തരിച്ച ഷീന ടീച്ചറുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മികച്ച ഗവേഷണ പ്രബന്ധ രചനയ്ക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഷാരോണ്‍ ജോസഫ് ( പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), മനീഷ മധു ( കണ്ണൂര്‍ യൂണിവേഴ്സിറ്റി) എന്നിവര്‍ സ്വന്തമാക്കി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, അധ്യാപകരായ ഡോ. സാജോ ജോസ്, ഡോ. വി. എസ്. സുജിത, വിദ്യാര്‍ത്ഥി പ്രതിനിധി അഞ്ജന മനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.