കോ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ്

പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ കോ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളുടെ സമാപനസമ്മേളനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ കോ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളുടെ സമാപനസമ്മേളനം നടന്നു. സംഗീതം, നൃത്തം, ചിത്രരചന, യോഗ, കരാട്ടെ, സൂംബ, സ്കേറ്റിംഗ് എന്നീ കോ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളുടെ അവതരണവും നടന്നു. സമാപനസമ്മേളനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ സന്ദേശം നല്കി. അഡ്മിനിസ്ട്രേറ്റര്‍ ഫാ. റാഫേല്‍ പെരിഞ്ചേരി സഎംഐ, അക്കാദമിക് അഡ്മിനിസ്ട്രേറ്റര്‍ ജോവാന് മൊണൗട്ട്, കെജി കോഡിനേറ്റര്‍ രമ്യ ഗിരീഷ്, പിടിഎ പ്രസിഡന്റ് ടി.ജെ. പയസ്സ്, പ്രൈമറി കോഡിനേറ്റര്‍ ഷാലി ജയ്സണ്‍ എന്നിവര്‍ സംസാരിച്ചു.