ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ്, സിടി സ്കാന്‍ യൂണിറ്റുകള്‍ ആരംഭിക്കണമെന്ന് കെജിഒഎ എരിയ സമ്മേളനം
കെജിഒഎ എരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. നവനീതകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്, സിടി സ്കാന്‍ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് (കെജിഒഎ) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എസ്. നവനീതകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്. മിനി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട അയ്യാങ്കാളി സ്ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. കെ.ആര്. സുമേഷ് ഇന്ത്യ എന്റെ രാജ്യം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി പൊതു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് എസ്. മിനി സ്വാഗതവും ഏരിയ സെക്രട്ടറി എ.വി. സനൂപ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്. മിനി (പ്രസിഡന്റ്), വി.ആര്. ദീപ, ബ്ലിസണ്‍ സി.ഡേവിസ് (വൈസ് പ്രസിഡന്റുമാര്‍), എ.വി. സനൂപ് (സെക്രട്ടറി), ജി. ജിതിന്, കെ.കെ. നിഖില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എം.പി. സന്തോഷ് (ട്രഷറര്‍), എന്‍.എ. സൈബുന്നിസ (വനിത കണ്‍വീനര്‍), ഡോ. വി.പി. ജിഷ്ണു (സാംസ്കാരിക വേദി കണ്‍വീനര്‍) എന്നിവരെ

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി