മുല്ലക്കാട് അച്യുതമേനോന് റോഡില്‍ കട്ട വിരിക്കല്‍ നിര്‍മ്മാണോദ്ഘാടനം
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ മുല്ലക്കാട് അച്യുതമേനോന് റോഡില്‍ കട്ട വിരിക്കലിന്റെ നിര്‍മ്മാണോദ്ഘാടനം ആരംഭിച്ചു. പഞ്ചായത്തംഗം കെ. വൃന്ദകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, ജിനി സതീശന്, രന്ജിത് മേനോന്, കോട്ടപ്പുറം സുരേന്ദ്രന് സാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.