സപ്ലൈകോയുടെ ചിത്രങ്ങളെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈകോ ഓഫീസിന്റെ ചിത്രങ്ങള്‍ എടുത്ത് പ്രതിഷേധിച്ചു. മാവേലി സ്റ്റോറിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് തടഞ്ഞു ഉത്തരവിറക്കിയ എം.ഡി. ശ്രീറാം വെങ്കിട്ടരാമന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സാധനങ്ങളെക്കുറിച്ച് ചോദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് പതിമൂന്ന് ഇനം അവശ്യസാധനങ്ങളില്‍ കടല മാത്രമാണ് ഇപ്പോള്‍ സ്റ്റോക്ക് ഉള്ളതെന്ന് മാനേജര്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എബിന് ജോണ്‍, വിനു ആന്റണി, മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത്, മണ്ഡലം ഭാരവാഹികളായ അഷ്കര്‍ സുലൈമാന്‍, ജിയോ ജസ്റ്റിന്, ഡേവിസ് ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.