വരുന്നത് ഇന്ത്യയുടെ ഗതി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്-ബെന്നി ബഹനാന് എംപി
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്കില്‍ നടന്ന സ്നേഹസന്ദേശയാത്രയില്‍ ടി.എന്‍. പ്രതാപന് എം.പി, ബെന്നി ബഹനാന് എംപി, കെപിസിസി എക്സിക്യുട്ടീവ് അംഗം എം.പി. ജാക്സന്, നഗരസഭ ചെയര്‍പേഴ്സണ്‍ സുജാ സജീവ് കുമാര്‍ എന്നിവര്‍ മുന്‍ നിരയില്‍
ഇരിങ്ങാലക്കുട: ഇന്ത്യയുടെ ഗതി എങ്ങോട്ടാണെന്നു നിര്‍ണയിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബഹനാന് എംപി അഭിപ്രായപ്പെട്ടു. ടി.എന്‍. പ്രതാപന് എംപി നയിക്കുന്ന സ്നേഹസന്ദേശ യാത്ര ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി എക്സിക്യുട്ടീവ് അംഗം എം.പി. ജാക്സന് അധ്യക്ഷത വഹിച്ചു. അനില്‍ അക്കര, സി.സി. ശ്രീകുമാര്‍, സുനില്‍ ലാലൂര്‍, സോമന് ചിറ്റേത്ത്, ആന്റോ പെരുമ്പിള്ളി, സുജാ സജീവ് കുമാര്‍, ടി.വി. ചാര്‍ളി, സി.എം. നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ