വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിന്റെ 31-ാം വാര്‍ഷികാഘോഷം
വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിന്റെ 31-ാം വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിന്റെ 31-ാം വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ അഡിഷണല്‍ എസ്പി പ്രദീപ് എന്‍. വെയില്‍സ് ഐപിഎസ് മുഖ്യാതിഥിയായിരുന്നു. നിര്‍വഹിച്ചു. മാനേജര്‍ വിപിആര്‍ മേനോന് അധ്യക്ഷനായിരുന്നു. റോഡിയോ ജോക്കി 104.8 എഫ്എം ആര്.ജെ. അച്ചു വിശിഷ്ടാതിഥിയായിരുന്നു. മാനേജര്‍ വിപിആര്‍ മേനോന് അക്കാദമിക് എക്സലന്‍സ് അവാര്‍ഡും നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന് എന്റോവ്മെന്റും നല്കി. സ്കൂള്‍ ഹെഡ്മിസ്ട്രേസ് ഹേമ ദിനേഷ്, പിടിഎ പ്രസിഡന്റ് സന്തോഷ് കൃപ, മുന്‍ പിടിഎ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്, ക്രൈസ്റ്റ് കോളജ് സംസ്കൃത ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി ഡോ. വിനീത ജയകൃഷ്ണന്, പിടിഎ വൈസ് പ്രസിഡന്റ് ഹരിത ഉണ്ണിക്കൃഷ്ണന്, ശ്രീദേവി എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി