നഗരഹൃദയം കവര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി.എസ്. സുനില്‍കുമാറിന്റെ റോഡ് ഷോ
ഇരിങ്ങാലക്കുടയില്‍ നടന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. സുനില്‍കുമാറിന്റെ റോഡ് ഷോ.
ഇരിങ്ങാലക്കുട: നഗരഹൃദയം കവര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. സുനില്‍കുമാറിന്റെ റോഡ് ഷോ. ഉത്സവാന്തരീക്ഷത്തില്‍ പൂതംകുളം മൈതാനിയില്‍ നിന്ന് വൈകീട്ട് റവന്യൂ മന്ത്രി കെ. രാജന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു എന്നിവരോടൊപ്പം ജീപ്പില്‍ നീങ്ങിയ സ്ഥാനാര്‍ഥിയെ സ്ത്രീകള്‍ അടക്കം ഒട്ടേറെ പേര് അനുഗമിച്ചു. പ്രധാന വീഥിയിലുടെ നീങ്ങിയ മുന്‍മന്ത്രി കൂടിയായ അഡ്വ. വി.എസ്. സുനില്‍കുമാര്‍ റോഡിന്റെ ഇരുവശത്തും കാത്തുനിന്നവരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു. കുട്ടംകുളം സമരഭൂമിയിലാണ് റോഡ് ഷോ സമാപിച്ചത്. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, എല്‍ഡിഎഫ് നേതാക്കളായ കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ്, കെ.എസ്. ജയ, പി. മണി, ഉല്ലാസ് കളക്കാട്ട്, എന്‍.കെ. ഉദയപ്രകാശ്, വി.എ. മനോജ്കുമാര്‍, ടി.ജി. ശങ്കരനാരായണന്, ടി.കെ. വര്‍ഗീസ്, ഗിരീഷ് മണപ്പെട്ടി എന്നിവര്‍ നേതൃത്വം നല്കി.


കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ