ക്രൈസ്റ്റ് കോളജ് സംസ്കൃത വിഭാഗവും കൊമേഴ്സ് വിഭാഗവും സംയുക്തമായി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ക്രൈസ്റ്റ് കോളജ് സംസ്കൃത വിഭാഗവും കോമേഴ്സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫ. ഡോ. മുരളീധരനു ക്രൈസ്റ്റ് കോളജ് പ്രന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: സംസ്കൃത ഗ്രന്ഥങ്ങളിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍ എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളജ് സംസ്കൃത വിഭാഗവും കൊമേഴ്സ് വിഭാഗവും സംയുക്തമായി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. സംസ്കൃതഗ്രന്ഥങ്ങളിലെ തത്ത്വങ്ങള്‍ ആധുനിക മാനേജ്മെന്റ് തലത്തില്‍ പുതിയ വീക്ഷണങ്ങള്‍ക്ക് എങ്ങിനെ സഹായകമാകുന്നുവെന്നു ചര്‍ച്ചചെയ്യപ്പെട്ടു. ക്രൈസ്റ്റ് കോളജ് പ്രന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ റിട്ടയേഡ് പ്രഫ. ഡോ. മുരളീധരന് ഉദ്ഘാടനം ചെയ്തു. കാലിക്കട്ട് യൂണിവേഴ്സിറ്റി കോമേഴ്സ് വിഭാഗത്തിലെ ഡോ. അപര്‍ണ സജീവ്, സഹൃദയ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ റവ.ഡോ. ജിനോ മാളക്കാരന്‍, സംസ്കൃത വിഭാഗം മേധാവി ഡോ. വിനിത, കൊമേഴ്സ് വിഭാഗം മേധാവി ഡോ. ജോഷീന ജോസ്, സെമിനാര്‍ കണ്‍വീനര്‍ ഡോ. അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ദേശീയ തലത്തില്‍ പ്രബന്ധാവതരണവും നടന്നു.